Posted By user Posted On

ഡ്രോൺ സർവീസുകളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ച് യുഎഇ

യുഎഇയിൽ പറത്തുന്ന ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു. ഡ്രോൺ സേവനങ്ങളുമായ ബന്ധപ്പെട്ട് 17 തരം സേവനങ്ങളുടെ ഫീസ് നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിക്കുക, പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് പുതുക്കൽ എന്നിവയാണ് ഫീസ് നിരക്ക് പ്രഖ്യാപിച്ച് സേവനങ്ങൾ.

പുതിയ നിരക്കുകൾ ഗസറ്റിൽ വിജ്ഞാപനം ചെയ്ത് 60 ദിവസത്തിന് ശേഷം ആയിരിക്കും പ്രാബല്യത്തിൽ വരുക. ഡ്രോൺ രജിസ്റ്റർ ചെയ്യാനും പുതുക്കാനും 200 ദിർഹം വീതമാണ് ഫീസ് നൽകേണ്ടി വരുക.

യുഎഇയിൽ നടക്കുന്ന പരിപാടികളിൽ ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതി വേണം. സർട്ടിഫിക്കറ്റുകൾക്കുള്ള ഫീസ്, ഡ്രോണിൻറെ ഭാരവും, എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. പൈലറ്റ് സർട്ടിഫിക്കറ്റിന് 100 ദിർഹം ആണ് ചാർജ് വരുന്നത്. അഞ്ചു വർഷം വരെ പുതുക്കുന്നതിന് 100 ദിർഹവുമാണ് ഫീസ് ഈടാക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *