ഈ വസ്തുക്കൾ അനുമതിയില്ലാതെ സൂക്ഷിക്കല്ലെ? വൻ പിഴ കൊടുക്കേണ്ടിവരും; മുന്നറിയിപ്പുമായി യുഎഇ
തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ അനുമതിയില്ലാതെ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ പെട്രോളിയം പോലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും. ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിന് മുമ്പായി സിവിൽ ഡിഫൻസിൻറെ അനുമതി വാങ്ങിയിരിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)