യുഎഇയിലെ റോഡരികിൽ പരസ്യം ചെയ്യാം: ഈ വ്യവസ്ഥകൾ അറിഞ്ഞിരിക്കണം
എമിറേറ്റിൽ ഔട്ട് ഡോർ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കാൽ നടക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് തടസ്സമില്ലെങ്കിൽ ത്രീഡി പരസ്യങ്ങൾ, ഡ്രോണുകൾ, ലേസർ എന്നിവ ഉപയോഗിച്ചുള്ള പരസ്യങ്ങൾക്ക് അനുമതി ലഭിക്കും.ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഡിപാർട്ട് മെൻറ് ഓഫ് ഇകണോമി ആൻഡ് ടൂറിസം എന്നീ വകുപ്പുകളുമായി ചേർന്നാണ് 112 പേജുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.ഈ മാർഗ നിർദേശങ്ങളിൽ മാറ്റമുണ്ടെങ്കിൽ ആർ.ടി.എയുടെ സാങ്കേതിക സമിതിയുടെ അംഗീകരം നേടണം.പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങൾ, അളവുകൾ, വെളിച്ച സംവിധാനങ്ങൾ, സ്ഥാനങ്ങൾ എന്നിവയെ കുറിച്ച് വിശദമായ വിവരങ്ങളും പുതിയ നിർദേശങ്ങളിൽ ഉൾകൊള്ളുന്നുണ്ട്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)