യുഎഇയിൽ കടലിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു
കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഇടുക്കി വാഗമൺ ഏലപ്പാറ സ്വദേശി ഹാബേൽ അനിൽ ദേശായ് (30) ആണ് മരിച്ചത്. ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദുബൈയിലെ ജുമൈറ ബീച്ചിലാണ് അപകടം നടന്നത്. അവധി ദിനമായതിനാൽ രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ് ബീച്ചിലേക്ക് പോയത്. നീന്തൽ അറിയാത്തതിനാൽ ഹാബേൽ കരക്കിരിക്കുകയായിരുന്നു. അൽപ സമയത്തിന് ശേഷം ഹാബേലിനെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിൽ കണ്ടെത്താനായില്ല. കടലിൽ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന് കൂട്ടുകാർ ദുബൈ സിവിൽ ഡിഫൻസിൽ അറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഹാബേലിനെ കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)