യുഎഇയിൽ ഈ ദിവസം വരെ മഴ തുടരാൻ സാധ്യത; ജാഗ്രതാ നിർദേശം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം 23 വരെ തുടർച്ചയായി മഴ രേഖപ്പെടുത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കിഴക്ക്, വടക്ക് മേഖലകളിലാണ് മഴക്ക് സാധ്യതയുള്ളത്. കാറ്റ് തെക്കുകിഴക്കുനിന്ന് വടക്കുകിഴക്കോട്ട് വീശുന്നതിനാൽ 40 കിലോമീറ്റർ വേഗത്തിൽ പൊടിയും മണലും വീശാൻ കാരണമാകും.ഇത് ദൃശ്യപരത കുറക്കുന്നതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ചില സമയങ്ങളിൽ തിരമാലകൾ പ്രക്ഷുബ്ധമാകുമെന്നും എൻ.സി.എം മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)