Posted By user Posted On

യുഎഇയിൽ 10 പ്രോ​പ്പ​ർ​ട്ടി ഉ​ട​മ​ക​ൾ​ക്ക്​ വി​ല​ക്ക്​; കാരണം ഇതാണ്

ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ൻറ്​ (ഡി.​എ​ൽ.​ഡി) എ​മി​റേ​റ്റി​ൽ 10 പ്രോ​പ്പ​ർ​ട്ടി ഉ​ട​മ​ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക പ്ര​വ​ർ​ത്ത​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി . ഫ്ലാ​റ്റു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ​താ​മ​സ​ക്കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ക​മ്പ​നി​ക​ളെ ഫ്ലാ​റ്റു​ക​ളും വി​ല്ല​ക​ളും പാ​ട്ട​ത്തി​ന്​ ന​ൽ​കു​ന്ന​തി​ൽ നി​ന്ന്​ വി​ല​ക്കി​യ​തെ​ന്ന്​ ഡി.​എ​ൽ.​ഡി അ​റി​യി​ച്ചു. വി​ല​ക്കു​ള്ള ക​മ്പ​നി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഈ ​ക​മ്പ​നി​ക​ൾ​ക്ക്​ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്ര​മേ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കൂ. ഡി.​എ​ൽ.​ഡി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ദു​ബൈ​യി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *