യുഎഇയിൽ പുതുതായി 39 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കും
യുഎഇയിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പുതുതായി 39 സ്ഥാപനങ്ങൾകൂടി തുറക്കുന്നു. സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങൾ പുതിയ അധ്യയന വർഷത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്.പുതിയ സ്കൂളുകളിൽ ബ്രിട്ടീഷ് കരിക്കുലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഞ്ച് സ്കൂളുകളും ഉൾപ്പെടും. ദുബൈ ബ്രിട്ടീഷ് സ്കൂൾ ജുമൈറ, ജെംസ് ഫൗണ്ടേഴ്സ് സ്കൂൾ ദുബൈ സൗത്ത്, മുഹൈസിന ന്യൂ ഡോൺ പ്രൈവറ്റ് സ്കൂൾ, തവാറിലെ ഹംപ്ടൺ ഹൈറ്റ്സ് ഇൻറർനാഷനൽ സ്കൂൾ, അൽ അവീറിലെ സ്പ്രിങ്ഫീൽഡ് ഇൻറർനാഷനൽ സ്കൂൾ എന്നിവയാണിത്. . ഇവ ആരംഭിക്കുന്നതോടെ എമിറേറ്റിലെ സ്വകാര്യ സ്കൂൾ രംഗത്ത് 16,000 കൂടുതൽ സീറ്റുകൾകൂടി ലഭ്യമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)