കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിൻറെ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും കേടുവരുത്തി; യുഎഇയിൽ യുവതിക്ക് പിഴയിട്ട് കോടതി
യുഎഇയിൽ കുടുംബ വഴക്കിനിടെ ഭർത്താവിൻറെ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും കേടുവരുത്തിയ യുവതിക്ക് പിഴയിട്ട് കോടതി യുവതിക്ക് 5000 ദിർഹമാണ് റാക് കോടതി പിഴ ചുമത്തിയത്. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസിനോട് യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തറ വൃത്തിയാക്കുന്നതിനാണ് യുവതി ഭർത്താവിൻറെ വസ്ത്രങ്ങൾ ഉപയോഗിച്ചത്. വസ്ത്രങ്ങൾ യുവതി കേടുവരുത്തുന്ന വിഡിയോ ദൃശ്യങ്ങളും ഭർത്താവ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പിഴത്തുകക്കൊപ്പം കോടതി ഫീസും യുവതി അടക്കണമെന്നാണ് വിധി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)