Posted By user Posted On

യുഎഇ: പ്രവാസി വ്യവസായിയെ കബളിപ്പിച്ച് രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്തതായി പരാതി

പ്രവാസി വ്യവസായിയെ കബളിച്ച് ദുബായിയിലെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്തതായി പരാതി. കടുങ്ങല്ലൂർ സ്വദേശിയായ മുഹമ്മദ് മക്കാർ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് നവാസ്, ആലുവ പേരേക്കാട്ടിൽ പി വിനോദ് എന്നിവർക്കെതിരെയാണ് മക്കാർ നൽകിയ പരാതിയിൽ കേസേ എടുത്തത്. ദുബായിയിൽ മുഹമ്മദ് മക്കാർ നടത്തിവന്ന കേറ്ററിങ് കമ്പനി വിനോദ് ഇടനിലക്കാരനായി 2015-ൽ നവാസ് വിലയ്ക്കു വാങ്ങാൻ എത്തുന്നതോടെയാണ് തട്ടിപ്പിനു തുടക്കം. ഒരു മില്യൺ ദിർഹത്തിന് (രണ്ടുകോടി രൂപ) കച്ചവടം ഉറപ്പിച്ചു. ശേഷം തങ്ങളുടെ പക്കൽ ഉടനടി ദുബായ് ദിർഹം എടുക്കാനില്ലെന്നും പകരം പെരിന്തൽമണ്ണ ടൗണിൽ തന്റെ പേരിലുള്ള രണ്ടര ഏക്കർ പണയപ്പെടുത്തി ലോണെടുത്തു തരാമെന്നും പ്രതികളിലൊരാളായ നവാസ് പറഞ്ഞു.

എന്നാൽ തനിക്ക് സിബിൽ സ്‌കോർ പ്രശ്നമുണ്ടെന്നും അതിനാൽ സ്വന്തം പേരിൽ വായ്പ കിട്ടില്ലെന്നും പറഞ്ഞ് മുഹമ്മദ് മക്കാറുടെ പേരിൽ വസ്തു എഴുതി നൽകാമെന്ന് ധാരണയി. സ്ഥലത്തിന് 10 കോടി രൂപ മൂല്യമുണ്ടെന്നു കാണിക്കുന്ന വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റും പ്രതികൾ ഹാജരാക്കി. കാറ്ററിങ് കമ്പനിയുടെ വിലയായ രണ്ടുകോടി രൂപ വൈകാതെ നൽകാമെന്നും അപ്പോൾ വസ്തു തിരിച്ചെടുക്കാം എന്നുമായിരുന്നു ഇവർക്കിടയിലെ വ്യവസ്ഥ. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തനിക്കെതിരെ പെരിന്തൽമണ്ണ പൊലീസ് ക്രിമിനൽ കേസെടുത്തതായി മക്കാർ അറിയുന്നത്. ഭൂമിയുടെ യഥാർഥ ഉടമകളായിരുന്നു പരാതിക്കാർ. മുഹമ്മദ് മക്കാർക്ക് എഴുതിക്കൊടുത്ത ഭൂമി യഥാർഥത്തിൽ ഈ പരാതിക്കാരുടെ കുടുംബസ്വത്തായിരുന്നു. ഇവരിൽ നിന്ന് ഈ ഭൂമി വാങ്ങാൻ നവാസ് 2013 ജൂൺ നാലിന് കരാറെഴുതിയെങ്കിലും പല കാരണങ്ങളാൽ രജിസ്‌ട്രേഷൻ നടന്നില്ല.

പിന്നീട് ഈ വസ്തുവിൽ നവാസും കൂട്ടരും കടന്നുകയറിയതറിഞ്ഞ് ഉടമകൾ രജിസ്‌ട്രാർ ഓഫീസിലെ രേഖകൾ പരിശോധിച്ചപ്പോൾ ഭൂമി മുഹമ്മദ് മക്കാർ വാങ്ങിയതാായ മനസ്സിലായത്. തുടർന്ന് അവർ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. താൻ ചതിക്കപ്പെടുകയായിരുന്നുവെന്നും നവാസും വിനോദും വസ്തുവിന്റെ ഉടമകളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് വസ്തു തന്റെ പേരിലെഴുതിയതെന്ന് പിന്നീടാണ് മക്കാറിന് മനസ്സിലായത്. ഇക്കാര്യങ്ങളെല്ലെ പറഞ്ഞ് കൊണ്ടാണ് മക്കാർ ഇപ്പോൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ചില ഉദ്യോഗസ്ഥരും ആധാരമെഴുത്തുകാരും കണ്ണികളായിട്ടുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *