Posted By user Posted On

യുഎഇയിൽ നവജാ​ത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ചു; രക്ഷിതാക്കളെ തിരഞ്ഞ് പൊലീസ്

ന​വ​ജാ​ത ശി​ശു​വി​നെ ഷാ​ർ​ജ​യി​ലെ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​. ഷാ​ർ​ജ​യി​ലെ അ​ൽ ന​ഹ്​​ദ​യി​ലാ​ണ്​ സം​ഭ​വം. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​ര​നാ​ണ്​ ഒ​രു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ കണ്ടത്. ഇ​ദ്ദേ​ഹം അ​റി​യി​ച്ച​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ ഷാ​ർ​ജ പൊ​ലീ​സ്​​ കു​ഞ്ഞി​നെ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഏ​ഷ്യ​ൻ വം​ശ​ജ​രു​ടേ​താ​ണ്​ കു​ഞ്ഞെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. ക​ന​ത്ത ചൂ​ടി​ൽ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടെ​ങ്കി​ലും കു​ഞ്ഞി​ൻറെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *