സ്കൂൾ ആദ്യദിനത്തിൽ രക്ഷിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്; ആനൂകൂല്യവുമായി യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും
സ്കൂൾ തുറക്കുന്ന ദിവസം കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾക്ക് അവസരമൊരുക്കുന്നതിന് ജോലി സമയത്തിൽ ഇളവുമായി കൂടുതൽ കമ്പനികളും സ്ഥാപനങ്ങളും. രാവിലെയും വൈകീട്ടുമായി രണ്ടു ഘട്ടങ്ങളിലായോ അല്ലെങ്കിൽ ഏതെങ്കിലുമൊരു സമയത്തോ മൂന്നു മണിക്കൂർ നേരത്തേക്ക് മാത്രമാണ് ഇളവ് ലഭിക്കുക മാനേജറിൽനിന്ന് ഇതിനായി അനുമതി വാങ്ങണം. പുതിയ അക്കാദമിക് വർഷത്തിൻറെ ആദ്യ ദിവസവും ആദ്യ വാരത്തിലും സൗകര്യപ്രദമായ രീതിയിൽ ജോലി സമയം ക്രമീകരിക്കാനാണ് പദ്ധതിയിൽ അവസരം. ആദ്യ ദിവസം കുട്ടികളെ സ്കൂളിൽ എത്തിച്ച ശേഷം രാവിലെ താമസിച്ച് ജോലിക്ക് എത്തുകയോ വൈകീട്ട് നേരത്തേ ഓഫിസിൽനിന്ന് പോവുകയോ ചെയ്യാനാണ് ഫെഡറൽ ജീവനക്കാർക്ക് അനുമതി നൽകിയത്.കുട്ടികളുടെ ബിരുദദാനച്ചടങ്ങിൽ സംബന്ധിക്കുന്നതിനോ രക്ഷാകർതൃയോഗത്തിൽ പങ്കെടുക്കുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശിഷ്ടവേളകളിൽ സംബന്ധിക്കുന്നതിനോ മൂന്നു മണിക്കൂറിൽ കൂടുതൽ ജോലി സമയത്തിൽ ഇളവ് അനുവദിക്കില്ല.‘ബാക് ടു സ്കൂൾ’ നയത്തിൻറെ ഭാഗമായാണ് ഇളവ് അനുവദിച്ചത്. പുതിയ അക്കാദമിക് വർഷത്തിലെ ആദ്യ ആഴ്ച മുഴുവൻ രാവിലെ വൈകിയെത്താനും നേരത്തെ ഓഫിസിൽനിന്ന് ഇറങ്ങാനും ഇത്തരക്കാർക്ക് അനുമതി ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)