യുഎഇയിൽ ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം മലയാളി ആത്മഹത്യക്ക് ശ്രമിച്ചു
ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച മലയാളി ആത്മഹത്യക്ക് ശ്രമിച്ചു . ഷാർജയിലാണ് സംഭവം. ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷമാണ് 38കാരനായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ടയിലും കഴുത്തിലും മുറിവേൽപിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. പത്തനംതിട്ട സ്വദേശിയാണ് പ്രതി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് മുതിർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തിയതായി ഷാർജ പൊലീസ് അറിയിച്ചു. അപ്പാർട്മെന്റിൽനിന്ന് അലർച്ച കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. അതിവേഗം സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്തതായും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഷാർജയിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയാണ് ഭാര്യ. മകൻ ഈ സ്കൂളിലെ വിദ്യാര്‍ഥിയുമാണ്. സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം തുടങ്ങി. പ്രതിക്കെതിരെ കുറ്റം ചുമത്തിയേക്കാമെന്നാണ് വിവരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)