Posted By user Posted On

യുഎഇയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

യുഎഇയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയിൽ താമസിക്കുന്ന പരേതനായ പോക്കാകില്ലത്ത് റസാക്കിന്‍റെ മകൻ ഇല്യാസ് (42) ആണ് മരണപ്പെട്ടത്. ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇല്യാസ് മരിച്ചത്. കഴിഞ്ഞ ദിവസം 1.30ഓടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് ദുബൈയിൽ നിന്നും നാട്ടിൽ എത്തിയതായിരുന്നു ഇല്യാസ്. ഭാര്യ: മെഹർ ബാൻ, മക്കൾ: നൈജ, ഇഷാൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *