Posted By user Posted On

അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് ജിയോ: യുഎഇ അടക്കം വിവിധ രാജ്യങ്ങളെ ഉൾപെടുത്തി പുതിയ റോമിംഗ് പ്ലാനുകൾ

അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് പ്രത്യേക റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. യുഎഇ, കാനഡ, തായ്ലന്‍ഡ്, സൗദി അറേബ്യ പോലുള്ള ഇടങ്ങളെയാണ് ലക്ഷ്യമിടുന്നത്. പുതിയ പ്ലാനുകളിൽ നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉണ്ട്. യുഎഇയിലേക്കുള്ള പുതിയ പ്ലാനില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് എസ്എംഎസുകള്‍ ആസ്വദിക്കാം.സന്ദര്‍ശിച്ച രാജ്യത്തിനുള്ളിലെ ലോക്കല്‍ കോളുകളും ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതും ഔട്ട്‌ഗോയിംഗ് കോളുകളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലേക്ക് വൈഫൈ കോളിംഗും ഇതിലുള്‍പ്പെടുന്നു. വൈഫൈ കോളിംഗ് ഉള്‍പ്പെടെ ഏത് രാജ്യത്തുനിന്നും ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. ഹൈ-സ്പീഡ് ഡാറ്റയും ലഭ്യമാകും.ഒരു ദിവസത്തേക്കുള്ള നിങ്ങളുടെ ഡാറ്റ ക്വാട്ട തീര്‍ന്നതിന് ശേഷവും പരിധിയില്ലാത്ത ഡാറ്റ 64 കെ.ബി.പി.എസ് വേഗതയില്‍ ആസ്വദിക്കാമെന്ന പ്രത്യേകതയുമുണ്ട്.

എന്നാൽ വൈഫൈ കോളിംഗ് വഴിയുള്ള ഔട്ട്‌ഗോയിംഗ് ലോക്കല്‍, ROW (മറ്റ് രാജ്യങ്ങളിലേക്കുള്ള കോളുകള്‍), എന്നിവ ഈ പ്ലാനുകളിൽ അനുവദനീയമല്ല. മറ്റ് രാജ്യങ്ങളിലേക്കുള്ള കോളുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പേ-ഗോ നിരക്കുകള്‍ ബാധകമായിരിക്കും. 898 രൂപ, 1598 രൂപ, 2998 രൂപ നിരക്കുകളിലാണ് യുഎഇ പാക്കുകള്‍ ലഭ്യമാകുന്നത്. രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയ പ്ലാനുകളില്‍ കരീബിയന്‍ മേഖലയിലെ 24 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. 1671 രൂപ, 3851 രൂപ നിരക്കുകളിലാണ് കരിബിയന്‍ പ്ലാനുകള്‍ ലഭ്യമാകുക. സൗജന്യമായി പരിധിയില്ലാത്ത ഇന്‍കമിംഗ് എസ്എംഎസുകള്‍ ഈ പ്ലാനിലും ആസ്വദിക്കാം. ഔട്ട്ഗോയിംഗ് കോളുകളില്‍ രാജ്യത്തിനകത്തുള്ള ലോക്കല്‍ കോളുകളും ഇന്ത്യയിലേക്ക് തിരിച്ചുള്ള കോളുകളും ഉള്‍പ്പെടും. ഏത് രാജ്യത്തുനിന്നും വൈഫൈ കോളുകള്‍ ഉള്‍പ്പടെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 3851 രൂപയുടെ പ്ലാനെടുത്താല്‍ അധിക ഇന്‍ഫ്ളൈറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും.

യൂറോപ്പിലെ 32 രാജ്യങ്ങളിലേക്കുള്ളതാണ് അടുത്ത അന്താരാഷ്ട്ര പ്ലാന്‍. ഇതിലും അണ്‍ലിമിറ്റഡ് എസ്എംഎസ് ലഭ്യമാണ്. 2899 രൂപയുടെ യൂറോപ്പ് പ്ലാനിന്റെ കൂടെ അധിക ഇന്‍ഫ്ളൈറ്റ് ആനുകൂല്യങ്ങളും ഉണ്ട്. ഔട്ട്ഗോയിംഗ് കോളുകളില്‍ രാജ്യത്തിനകത്തുള്ള കോളുകള്‍ ഇന്ത്യയിലേക്കുള്ള കോള്‍ ബാക്കും ഉള്‍പ്പെടും. ഏത് രാജ്യത്തുനിന്നും ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. ക്വാട്ട കഴിഞ്ഞും പരിധിയില്ലാതെ 64 കെബിപിഎസ് വേഗതയില്‍ ഡാറ്റയും ലഭിക്കും . 2899 രൂപ നിരക്കിലാണ് യൂറോപ് പ്ലാന്‍ ലഭ്യമാകുക.1551 രൂപ, 2851 രൂപ നിരക്കുകലില്‍ തായ്ലന്‍ഡ് പ്ലാനും, 1691 രൂപ, 2881 രൂപ നിരക്കില്‍ കാനഡ പ്ലാനും, 898 രൂപ, 1291 രൂപ, 2891 രൂപ നിരക്കില്‍ സൗദി അറേബ്യ പ്ലാനുകളും ലഭ്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *