Posted By user Posted On

യുഎഇയിൽ വൻ തീപിടിത്തം; ആളപായമില്ല

യുഎഇയിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ഷാർജയിലെ നാല് കൃത്രിമ പുഷ്പ സംഭരണശാലകളിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് നാല് മിനിറ്റിനുള്ളിൽ അധികൃതർ സ്ഥലത്തെത്തി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുവൈല വ്യവസായ മേഖല 17ലെ നാല് വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന കൃത്രിമ പൂക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിൻറെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *