Posted By user Posted On

യുഎഇയിൽ ട്രക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ ട്രക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അതുലാണ് (27) മരിച്ചത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം. കഴിഞ്ഞ ദിവസം റാസ് അൽഖൈമ സ്‌റ്റീവൻ റോക്കിലാണ് അപകടം നടന്നത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയായിരുന്നു അതുൽ. അവിവാഹിതനാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *