Posted By user Posted On

യുഎഇയിൽ പാ​ർ​ക്കി​ൽ കു​ഞ്ഞി​ന്​ മ​ർ​ദ​നം; അ​തി​വേ​ഗം ന​ട​പ​ടി​യെ​ടു​ത്ത്​ പൊലീസ്

പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, അ​പ​രി​ചി​ത​യാ​യ സ്ത്രീ ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. ഒ​ന്ന​ര മി​നി​റ്റി​നു​ള്ളി​ലാ​ണ്​ പൊ​ലീ​സ്​ സം​ഭ​വ സ്ഥ​ല​ത്ത്​ എ​ത്തി​യ​തെ​ന്ന്​ മാ​താ​വ്​ പ​റ​യു​ന്നു. പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, യു​വ​തി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​വ​ർ കു​ഞ്ഞി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം. അ​റ​ബ്​ വം​ശ​ജ​യാ​യ യു​വ​തി​യാ​ണ്​ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് മാ​താ​വ്​ പ​റ​ഞ്ഞു.​ കു​ട്ടി​യു​ടെ മാ​താ​വ്​ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​ജ്​​മാ​ൻ പൊ​ലീ​സ്​ സം​ഭ​വ​സ്ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത​ത്. പൊ​ലീ​സി​ൻറെ ധ്രു​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​യി​ൽ ന​ന്ദി അ​റി​യി​ച്ച്​ മാ​താ​വ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *