Posted By user Posted On

യുഎഇയിൽ തൊഴിൽ നിയമ ഭേദഗതി: ഈ മാസം 31 മുതൽ പ്രാബല്യത്തിൽ

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആണ് തൊഴില്‍ നിയമത്തില്‍ യുഎഇ ഭേദഗതി വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ജൂലെെ 29നാണ് നിയമത്തിലെ മാറ്റം പ്രഖ്യാപിച്ചത്. ഫെഡറല്‍ നിയമം നമ്പ‍ർ 9 /2024 ലെ നിയമഭേദഗതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിമയം ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തിൽ വരും. യുഎഇയിൽ തൊഴിൽ ചെയ്യുന്ന എല്ലാവർക്കും ഇതുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങൾ ഉണ്ടായിരിക്കും.തൊഴിൽ സംബന്ധിച്ച എന്തെങ്കിൽ പ്രശ്നങ്ങൾ ഉണ്ടായാൽ നിയമനടപടികള്‍ക്കായി സമീപിക്കേണ്ട സമയപരിധി രണ്ട് വർഷമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ ജോലി അവസാനിക്കുന്ന ദിവസം മുതൽ ആണ് ഈ ദിവസം കണക്കാക്കുന്നത്. നേരത്തെ ഒരു വർഷം ആയിരുന്നു. ഇപ്പോൾ രണ്ട് വർഷം ആക്കിയത് വലിയ അനുഗ്രഹമായിരിക്കുന്നു. 2024 ജനുവരി ഒന്നുമുതല്‍ 50,000 ദിർഹത്തിന് താഴെ വരുന്ന കേസുകള്‍ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയമാണ് പരിഗണിക്കുന്ന്ത്. എന്നാൽ 50.000 ദിർഹമിന് താഴെ വരുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള അധികാരവും മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയത്തിന് തന്നെയായിരിക്കും. ഇതിന് മുമ്പ് അപ്പീൽ കോടതികളിൽ ആയിരുന്നു എത്തിയിരുന്നത്. ഓഗസ്റ്റ് 31 മുതല്‍ 15 ദിവസത്തിനുളളില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതികളില്‍ അപ്പീല്‍ നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്.
പരാതി നൽകി കഴിഞ്ഞാൽ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഹിയറിങ് നടക്കും. പിന്നീട് കേസുകളിൽ വേഗത്തിൽ തീരുമാനത്തിലാകും. അപ്പീല്‍ നല്‍കി 30 ദിവസത്തിനകം കേസിൽ തീർപ്പുണ്ടായിരിക്കും. നിലവില്‍ അപ്പീല്‍ കോടതികളിൽ ഉളള കേസുകള്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതികളിലേക്ക് മാറും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *