ടെലി മാർക്കറ്റിംഗ് കോളുകൾ ഒരു ശല്യം ആകാറുണ്ടോ, ഇനി അതുണ്ടാകില്ല: യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ
കടുത്ത വ്യവസ്ഥകളോടെ യു.എ.ഇ.യിൽ ടെലി മാർക്കറ്റിങ് നിയന്ത്രണ നിയമം പ്രാബല്യത്തിൽ.പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. ലൈസൻസ് എടുക്കാതെ ടെലി മാർക്കറ്റിങ് നടത്തിയാൽ 75,000 ദിർഹമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ ഒന്നരലക്ഷം ദിർഹംവരെ പിഴചുമത്തും. ‘ഡു നോട്ട് കോൾ’ എന്ന് രജിസ്റ്റർ ചെയ്തവരെ വിളിച്ചാൽ ഒന്നര ലക്ഷമാണ് പിഴ. ഇതിനുപുറമേ നിയമലംഘകരുടെ സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യു.എ.ഇ.യിൽ ഒരുവർഷംവരെ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ വിലക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. തെറ്റിദ്ധാരണപരത്തി ഉത്പ്പന്നങ്ങൾ വിറ്റഴിച്ചാൽ 75,000 ദിർഹംവരെയാണ് പിഴ.
ഉത്പന്നങ്ങളോ സേവനങ്ങളോ ഫോൺ വഴി വിറ്റഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫ്രീസോണിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്കെല്ലാം നിയമംബാധകമാണ്. എസ്.എം.എസ്., ഫോൺ തുടങ്ങിയ മാർഗങ്ങളിലൂടെ ടെലിമാർക്കറ്റിങ് ചെയ്യുന്ന കമ്പനികളെല്ലാം നിയമത്തിന്റെ പരിധിയിൽവരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)