യുഎഇ; പൊതുമാപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ആർക്കൊക്കെ അപേക്ഷിക്കാം, വിശദമായി അറിയാം
യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള 2 മാസമാണ് പൊതുമാപ്പിൻ്റെ കാലാവധി. വിവിധ രാജ്യങ്ങളിലെ എംബസികൾ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് അദികൃതരുടെ തീരുമാനം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം നിയമലംഘകരായി കഴിയുന്നവർ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംബസി-കോൺസുലേറ്റ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ എത്തി ബോധവൽക്കരണത്തിനും തുടക്കം കുറിച്ചു. നിയമ ലംഘനത്തിന്റെ കാലയളവ് എത്രയായാലും പിഴ കൂടാതെ താമസം നിയമവിധേയമാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിട്ടുപോകാനോ സാധിക്കുമെന്ന് സ്വന്തം പൗരൻമാരെ ബോധ്യപ്പെടുത്താനാണ് ശ്രമം. പിഴ അടയ്ക്കേണ്ടി വരുമെന്ന് പേടിച്ച് മാറി നിൽക്കരുതെന്നും രാജ്യം നൽകിയ അപൂർവ അവസരം എത്രയും വേഗം പ്രയോജനപ്പെടുത്താനും അധികൃതർ ആവശ്യപ്പെട്ടു.
പൊതുമാപ്പാണ്
വൻതുക പിഴയുടെ പേരിലാണ് പലരും എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കാതെയും അധികൃതർക്ക് പിടികൊടുക്കാതെയും ഒളിച്ചു കഴിഞ്ഞിയുന്നത്. ആ പേടി വേണ്ടെന്നും പൊതുമാപ്പ് അപേക്ഷകരെ പിടികൂടില്ലെന്നും അധികൃതർ വ്യക്തമാക്കി.
∙ പൊതുമാപ്പ് 6 വർഷത്തിന് ശേഷം
6 വർഷത്തിനു ശേഷമാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ൽ 4 മാസം നീണ്ട പൊതുമാപ്പ് 88 ശതമാനം പേർ പ്രയോജനപ്പെടുത്തി. അന്ന് ബംഗ്ലദേശുകാരാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും കമ്പനിയിൽ നിന്നുള്ള ഓഫർ ലെറ്റർ ലഭ്യമാക്കിയാൽ പുതിയ വിസയിലേക്കു മാറാനും വഴിയൊരുക്കും
ആർക്കൊക്കെ അപേക്ഷിക്കാം?
വിസ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, അനധികൃതമായി രാജ്യത്തെത്തിയവർ തുടങ്ങി വിവിധ വിഭാഗത്തിലുള്ളവർ പൊതുമാപ്പ് ഉപയോഗപ്പെടുത്താം. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് തടസമില്ല. എന്നാൽ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ബന്ധപ്പെട്ട കേസുകളിൽ നിന്ന് വിടുതൽ ലഭിച്ചാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുള്ളൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)