Posted By user Posted On

വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവരണോ? വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ അടച്ച പൈസയെങ്കിലും തിരികെ ലഭിക്കുമോ? അറിഞ്ഞിരിക്കാം ഈ നിയമവശങ്ങൾ

വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നർ നിർബന്ധമായും വിസ അപേക്ഷ നടപടി ക്രമങ്ങൾ അറിഞ്ഞിരിക്കണം. വിസയ്ക്ക് അപേക്ഷിച്ച ശേഷം വിസ വരുന്നതു വരെ കാത്തിരിക്കുന്നതും അഥവാ വിസ തള്ളിപ്പോയാലുള്ള സമ്മർദ്ദവും ഒക്കെ അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ. നമ്മുടെ വിസ അപേക്ഷകൾ തള്ളിപ്പോയാൽ ആ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നു പലർക്കും അറിയില്ല. അതിൽ തന്നെ പ്രധാനപ്പെട്ട കാര്യം വിസയ്ക്കായി അപേക്ഷിക്കുമ്പോൾ അടച്ച ഫീസിനെക്കുറിച്ചാണ്. പലപ്പോഴും വിസ അപേക്ഷ നിരസിക്കപ്പെടുമ്പോൾ അതിനൊപ്പം തന്നെ അപേക്ഷയ്ക്ക് ഒപ്പം ഫീസ് ആയി സമർപ്പിച്ച തുകയും നഷ്ടമാകും. വിസ അപേക്ഷ സമർപ്പിക്കുമ്പോൾ ഒപ്പം നൽകുന്ന ഫീസ് തിരികെ ലഭിക്കാത്തതാണോ?

തിരികെ നൽകാത്ത ഫീസ് ഏതാണ്

ഏറ്റവും ആദ്യം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ വിസ ഫീസുകളും റീഫണ്ടബിൾ അഥവാ തിരികെ ലഭിക്കുന്നത് അല്ല. മിക്ക വിസ അപേക്ഷകൾക്കൊപ്പവും ഫീസ് ആയി നൽകുന്ന തുക തിരികെ ലഭിക്കുന്നതല്ല. അപേക്ഷ നിരസിക്കപ്പെട്ടാലും ആ തുക അപേക്ഷകനി തിരികെ ലഭിക്കില്ല. കാരണം, ഈ ഫീസ് എന്നു പറയുന്നത് വിസ അപേക്ഷയുടെ പ്രൊസസിങ് കോസ്റ്റും അഡ്മിനിസ്ട്രേറ്റീവ് വർക്കിനുള്ള ഫീസും ആണ്.

റീഫണ്ട് പോളിസി എന്താണെന്നു പരിശോധിക്കുക

സാധരണയായി വിസ അപേക്ഷയ്ക്കൊപ്പം നൽകുന്ന അപേക്ഷ ഫീസ് തിരികെ ലഭിക്കുന്നതല്ല. അതേസമയം, അപേക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ചില ഫീസുകൾ തിരികെ ലഭിക്കാൻ സാധ്യതയുള്ളതാണ്. ഉദാഹരണത്തിന് നിങ്ങൾ വേഗത്തിലുള്ള പ്രൊസസിങ്ങിനൊ വിസ കൊറിയർ പോലുള്ള അധികസേവനങ്ങൾക്കോ പണം അടച്ചാൽ ഭാഗികമായി നിങ്ങൾക്കു റീഫണ്ട് ലഭിക്കും. അതുകൊണ്ടു തന്നെ ഏത് വിസയ്ക്ക് വേണ്ടിയാണോ നിങ്ങൾ അപേക്ഷിച്ചിട്ടുള്ളത് ആ എംബസിയുടെയോ കോൺസുലേറ്റിന്റെയോ നിർദ്ദിഷ്ട റീഫണ്ട് നയം പരിശോധിക്കേണം.

റീഫണ്ടിന് എങ്ങനെ അപേക്ഷിക്കാം

വിസ അപേക്ഷ തള്ളിപ്പോയെങ്കിലും നിങ്ങൾക്കു റീഫണ്ടിന് യോഗ്യത ഉണ്ടെന്നു ബോധ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് എംബസി അല്ലെങ്കിൽ കോൺസുലേറ്റിനെ ബന്ധപ്പെടണം. നിങ്ങൾ വിസ അപേക്ഷ സമർപ്പിച്ച എംബസിയിലോ കോൺസുലേറ്റിലോ എത്രയും എത്തിച്ചേരുക. അപേക്ഷയുടെ വിശദാംശങ്ങൾ, നിങ്ങളുടെ റഫറൻസ് നമ്പർ, അപേക്ഷയുടെ തീയതി, മറ്റ് രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്നിവ സഹിതം റീഫണ്ടിനായി അപേക്ഷ സമർപ്പിക്കണം. ചില എംബസികളിലും കോൺസുലേറ്റുകളിലും റീഫണ്ട് അപേക്ഷ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് നൽകണം. ഈ ഫോമിനായി എംബസിയിലോ മറ്റോ നേരിട്ടെത്തുകയോ അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. കൂടാതെ അപേക്ഷയ്ക്കൊപ്പം രസീതുകൾ ഉണ്ടെങ്കിൽ അതും പണമടച്ചതിന്റെ തെളിവും വിസ അപേക്ഷ നിരസിക്കപ്പെട്ടതിന്റെ രേഖയും സമർപ്പിക്കണം.

അപേക്ഷ സമർപ്പിച്ച ശേഷം എംബസിയുമായോ കോൺസുലേറ്റുമായോ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുക. അപേക്ഷ നടപടിക്രമങ്ങളിലാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അത്. റീഫണ്ട് അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളുടെയും രേഖകൾ സൂക്ഷിക്കുക. അതോടൊപ്പം തന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് മനസ്സിലാക്കുകയും തെറ്റുകൾ തിരുത്തി വിസയ്ക്കായി അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *