പൊതുജന സുരക്ഷക്ക് ഭീഷണി, അനധികൃതമായി ഗ്യാസ് സിലിണ്ടർ വിൽപ്പന; യുഎഇയിൽ 9 പേർ പിടിയിൽ
യുഎഇയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ ഒമ്പതുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 343 ഗ്യാസ് സിലിണ്ടറുകളും വിൽപന നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. തെരുവുകച്ചവടക്കാരെ പിടികൂടുന്നതിൻറെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. സുരക്ഷ നിർദേശങ്ങൾ പാലിക്കാതെ അപകടകരമായ രീതിയിലാണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതും വിതരണം ചെയ്തിരുന്നതും. ഇത് വലിയ തീപിടിത്തത്തിനും ഭീകരമായ നാശനഷ്ടങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)