യുഎഇ പൊതുമാപ്പിന് സജ്ജം; സഹായത്തിന് ഹെൽപ് ഡെസ്കുകൾ, പ്രവാസി മലയാളികൾക്ക് ഉപയോഗപ്പെടുത്താം
പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി സെപ്റ്റംബർ ഒന്നുമുതൽ അബൂദബി കേരള സെന്ററിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് കെ.എസ്.സി ഭാരവാഹികൾ അറിയിച്ചു. ഫോൺ – 026314455.അബൂദബി കെ.എം.സി.സിയും ഹെൽപ് ഡെസ്ക് ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് റഷീദ് പട്ടാമ്പി +971 50 826 4991, സുഹൈൽ. +971 56 882 9880 എന്നിവരെ ബന്ധപ്പെടണം.പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സേവനങ്ങളും നിർദേശവും നൽകാൻ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ ഹെൽപ് ഡെസ്ക് ഒരുക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വ്യത്യസ്ത കൗണ്ടറുകളാണ്. എല്ലാ ദിവസവും വൈകീട്ട് 6 മുതൽ 10 വരെ സേവനങ്ങൾ ലഭ്യമാകും.എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നതിനും എംബസിയിൽനിന്നും അത് ബന്ധപ്പെട്ടവർക്ക് എത്തിച്ചു നൽകുന്നതിനും ഇന്ത്യൻ സോഷ്യൽ സെൻറർ പ്രവർത്തകർ രംഗത്തുണ്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)