Posted By user Posted On

ഗൾഫ് മേഖലയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തിൽ നിന്ന് നിരവധി അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്റർ) കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് അവസരം. റൂട്ട്സ് റിക്രൂട്ട്മെന്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ICU അഡൽറ്റ്, മെഡിക്കൽ , നിയോനാറ്റൽ ICU, Nerves, NICU, ഓപ്പറേറ്റിംഗ് റൂം (OR), ഓർഗൻ ട്രാൻസ്പ്ലാന്റെഷൻ, പീഡിയാട്രിക് ഓങ്കോളജി, PICU, സർജിക്കൽ സ്പെഷ്യാലിറ്റികളിലാണ് അവസരം ഉള്ളത്. നഴ്സിങിൽ ബിരുദമോ/പോസ്റ്റ് ബി എസ് സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവർക്കാണ് മുൻ​ഗണന. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ യോ​ഗ്യത, പ്രവർത്തിപരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം [email protected] എന്ന ഇ-മെയിൽ ഐ ഡിയിലേയ്ക്ക് സെപ്റ്റംബർ 04 ന് രാവിലെ 10 മണിക്കകം അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം മുംബൈയിൽ വെച്ച് നടക്കും. 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *