യുഎഇയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 72,004 പുതിയ കമ്പനികൾ
യുഎഇയിൽ സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ വൻ വർധന. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തു പുതിയതായി 72,004 കമ്പനികളാണ് ലൈസൻസ് നേടിയത്. 2023ൽ 4,53,367 കമ്പനികളാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ 5.26 ലക്ഷമായി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം 7.76 ശതമാനം വർധിച്ചു. 18– 35 വയസ്സാണ് തൊഴിൽ മേഖലയിലെ ശരാശരി പ്രായം. മൊത്തം ജീവനക്കാരുടെ 50.8% ചെറുപ്പക്കാരാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)