യുഎഇ വനിത ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച് പ്രവാസി മലയാളി; ഇത് സ്വപ്ന സാക്ഷാത്കാരം
യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് കെസിയ മറിയം സബിൻ. ഇടംകൈ ബാറ്ററും ബൗളറുമാണ്. നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിലാണ് ഇടംപിടിച്ചത്. വർക്കലയിലെ സബിൻ ഇഖ്ബാൽ-മറിയം മാത്യു ദമ്പതിമാരുടെ മകളായ കെസിയയുടെ ജനനം യു.എ.ഇ.യിലായിരുന്നു. അതുകൊണ്ടാണ് യു.എ.ഇ. ദേശീയടീമിൽ ഇടംകിട്ടിയത്. കേരളത്തിന്റെ ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്. ഈ വർഷമാദ്യം യു.എ.ഇ.യിലേക്ക് തിരികെപ്പോയി.നിലവിൽ യു.എ.ഇ. മുൻതാരം അഹമ്മദ് റാസയ്ക്ക് കീഴിലാണ് പരിശീലനം. സഹോദരൻ ഷോൺ. സിംബാബ്‌വെയാണ് ടൂർണമെന്റിലെ മൂന്നാമത്തെ ടീം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)