Posted By user Posted On

വൻ തിരിച്ചടി; മലയാളി പ്രവാസികൾ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ ​ഗൾഫ് രാജ്യം

മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 40 ഓളം മേഖലകൾ സ്വദേശിവത്കരിച്ച് ഒമാൻ. ഈ മേഖലകളിലെ വിവിധ തസ്തികകളിലാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയിരിക്കുന്നത്. മാനേജർ, എഞ്ചിനീയർ, സൂപ്പർവൈസർ, ടെക്‌നീഷ്യൻ, ഡ്രൈവർ, മാർക്കറ്റിങ്, സെയിൽസ്മാൻ തുടങ്ങിയ മിക്ക മേഖലകളിലും നിരവധി മലയാളികളാണ് നിലവിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഒട്ടനവധി വിഭാഗങ്ങളിൽ സ്വദേശിവത്കരിക്കുകയും വിദേശികൾക്ക് വിസ വിലക്കേർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ കൂടുതൽ മേഖലകളെ പുതുതായി ഉൾപ്പെടുത്തിയത് പ്രവാസികൾക്ക് തിരിച്ചടിയാണ്. ട്രക്ക് ഡ്രൈവർ, ട്രക്ക്- ട്രൈലർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന റഫ്രജറേറ്ററ്റ് ട്രയ്‌ലർ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, ടൂറിസ്റ്റ് ഏജന്റ്, ട്രാവൽ ഏജന്റ്, റൂം സർവീസ് സൂപ്പർവൈസർ, ഡ്രില്ലിങ് എൻജിനീയർ, ക്വാളിറ്റി കൺട്രോൾ മാനേജർ, ക്വാളിറ്റി ഓഫിസർ, മെക്കാനിക്/ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഡ്രില്ലിങ് മെഷർമെന്റ് എൻജിനീയർ, ക്വാളിറ്റി സൂപർവൈസർ, ഇലക്ട്രിഷ്യൻ/ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ, എയർക്രഫ്റ്റ് ലോഡിങ് സൂപ്പർവൈസർ, മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, ടൈയിങ് വർക്കർ, ലേബർ സൂപർവൈസർ, കൊമോഴ്‌സ്യൽ ബ്രോക്കർ, കാർഗോ കയറ്റിറക്ക് സൂപർവൈസർ, കെമേഴ്‌സ്യൽ പ്രമോട്ടർ, ഗുഡ്‌സ് അറേഞ്ചർ, പുതിയ വാഹനങ്ങളുടെ സെയിൽസ്മാൻ, ഉപയോഗിച്ച വാഹനങ്ങളുടെ സെയിൽസ്മാൻ, പുതിയ സ്‌പെയർപാർട്ട് സെയിൽസ്മാൻ, ഉപയോഗിച്ച സ്‌പെയർപാർട്‌സ് സെയിൽസ്മാൻ, ജനറൽ സിസ്റ്റം അനലിസ്റ്റ്, ഇൻഫോമേഷൻ സിസ്റ്റം നെറ്റ്‌വർക്ക് സ്‌പെഷ്യലിസ്റ്റ്, മറൈൻ സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയത്. ഇന്ന് മുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നവയാണ് ഇവയിൽ ഭൂരിഭാഗവും. എന്നാൽ സിസ്റ്റം അനാലിസ്റ്റ് ജനറൽ, ഇൻഫോമേഷൻ സിസ്റ്റം നെറ്റ്‌വർക് സ്‌പെഷ്യലിസ്റ്റ്, മറൈൻ ഒബ്‌സർവർ, വെസർ ട്രാഫിക് കൺട്രോളർ, കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്‌നീഷ്യൻ എന്നീ തസ്‌കികളിലെ സ്വദേശിവത്കരണം 2025 ജനുവരി ഒന്ന് മുതൽ നടപ്പിലാകും. കമ്പ്യൂട്ടർ പ്രോഗ്രാമർ, 246 കമ്പ്യൂട്ടർ എൻജിനീയർ, കമ്പ്യൂട്ടർ ഓപറേറ്റർ എന്നീ തസ്തികകൾ 2026 ജനുവരി ഒന്ന് മുതൽ സ്വദേശിവത്കരിക്കും. വെബ് ഡിസൈനർ, ഓപറേഷൻ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവത്കരണം 2027 ജനുവരി ഒന്നിനാണ് പ്രാബല്യത്തിൽ വരിക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *