Posted By user Posted On

പൊതുമാപ്പ് വിവരങ്ങളറിയാൻ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ കോൾസെൻ്ററുകൾ; സേവനങ്ങളുമായി യുഎഇ

വിസ – റസിഡന്‍സി ലംഘനങ്ങള്‍ എന്നിവയില്‍ യുഎഇയുടെ പൊതുമാപ്പിന് അപേക്ഷിക്കുന്നവരെ സഹായിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ 20 ഭാഷകളില്‍ 600522222 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) വഴി 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പൊതുജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും. ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവുമായി സഹകരിച്ച്, 20 വ്യത്യസ്ത ഭാഷകളിലുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പരിശീലനം ലഭിച്ച കേഡര്‍മാരെ സജ്ജമാക്കിയിട്ടുണ്ടെന്നും ഇത് വിവരങ്ങള്‍ കൃത്യവും വ്യക്തവുമായ രീതിയില്‍ കൈമാറാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.പൊതുമാപ്പുമായി ബന്ധപ്പെട്ട് വരുന്ന അന്വേഷണങ്ങളോട് പ്രതികരിക്കാന്‍ കോള്‍ സെന്റര്‍ സംവിധാനത്തിനു പുറമെ സോഷ്യല്‍ മീഡിയ, തത്സമയ ചാറ്റ്, ഇമെയില്‍, വ്യക്തിഗത ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി 19 ചാനലുകള്‍ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. റസിഡന്‍സി നിയമം ലംഘിക്കുന്നവരോട് യുഎഇ ഗവണ്‍മെന്റ് അനുവദിച്ച ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താനും പുതിയ റെസിഡന്‍സി നേടുകയോ രാജ്യം വിടുകയോ ചെയ്തുകൊണ്ട് അവരുടെ നിയമവിരുദ്ധ പദവി ശരിയാക്കാന്‍ ഐസിപി ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *