Posted By user Posted On

മികച്ച സമയം,യുഎഇയിൽ തൊഴിൽ അവസരം കൂടും: കാരണം ഇതാണ്

യുഎഇ: ദുബായിൽ പുതിയ കമ്പനികളുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ യുഎഇയിൽ പുതുതായി രജിസ്റ്റർ ചെയ്തത് 72,004 കമ്പനികളാണ്. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് രാജ്യത്ത് ഇത്രയും കമ്പനികൾ പുതുതായി വന്നിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ കാണുന്നത്.

2023ൽ 4,53,367 കമ്പനികളാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 5.26 ലക്ഷമായി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം കൂടുതൽ ആണ്. 18– 35 വയസാണ് തൊഴിൽ മേഖലയിലെ ശരാശരി പ്രായം. കഴിഞ്ഞ വർഷത്തേക്കാളും ഈ വർഷം 7. 76 ശതമാനം ആണ് വർധിച്ചിരിക്കുന്നത്. മൊത്തം ജീവനക്കാരുടെ എണ്ണം പരിശോധിക്കുമ്പോൾ 50.8 ശതമാനം ചെറുപ്പക്കാരാണ്.ഈ ആറ് മാസത്തിനിടെ സ്വകാര്യ മേഖലയിൽ ലെെസൻസ് നേടിയ സ്ഥപനങ്ങൾ ഇവയാണ്; വാണിജ്യ സ്ഥാപനങ്ങൾ, വിവിധ ഓഫിസുകൾ, നിർമാണ മേഖല, വ്യാപാര മേഖല, വ്യാവസായിക മേഖല, ഖനനം, സംഭരണശാലകൾ, ഗതാഗതം, ക്വാറികൾ, ആരോഗ്യം, സാമൂഹിക മേഖലയിലെ ചെറുതും വലുതുമായ സ്ഥാപനങ്ങൾ എന്നിവയെല്ലാം ലെെസൻസ് നേടിയ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *