നടുറോഡിൽ ഡെലിവറി ജീവനക്കാരനെ ഇടിച്ചുവീഴ്ത്തി, അതിക്രമം;മറ്റൊരു ഡെലിവറി ജീവനക്കാരനെ പൊക്കി യുഎഇ പൊലീസ്
യുഎഇയിൽ റോഡിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഡെലിവറി ജീവനക്കാരനെ റോഡിൽ ഇടിച്ചു വീഴ്ത്തിയ ഡെലിവറി ബൈക് റൈഡറെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ബൈക്കോടിക്കുന്നതിനിടെ അക്രമം കാണിക്കുന്നതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പിടികൂടിയത്. ഡെലിവറി റൈഡർമാർ തമ്മിലുണ്ടായ തർക്കമാണ് ജീവന് ഭീഷണിയാകുന്ന രീതിയിൽ റോഡിൽ അതിക്രമം നടത്താൻ കാരണമായത്. ഇവരുടെ പിറകിലെ കാറിൽ സഞ്ചരിച്ചവരാണ് അതിക്രമത്തിൻറെ ദൃശ്യം പകർത്തിയത്. നിയമലംഘനത്തിന് അറസ്റ്റിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അൽ ബർഷ പൊലീസ് സ്റ്റേഷൻ അറിയിച്ചു.
തർക്കങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കണമെന്നും പൊതു സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ പ്രസ്താവനയിൽ ഉണർത്തി. റോഡിലെ അക്രമ സംഭവങ്ങൾ യു.എ.ഇയിൽ അപൂർവമാണ്. ഇത് നിയമം കർശനമായി നിരോധിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)