പറന്നുയർന്നയുടൻ പക്ഷി തട്ടി, യുഎഇയിലേക്കുള്ള വിമാനം തിരിച്ചിറക്കി; അഞ്ചുമണിക്കൂർ വൈകി ലക്ഷ്യസ്ഥാനത്ത്
കൊളംബോയിൽനിന്ന് അബൂദബിയിലേക്ക് പറന്നുയർന്നയുടൻ പക്ഷി തട്ടിയതിനെത്തുടർന്ന് തിരിച്ചിറക്കിയ ഇത്തിഹാദ് വിമാനം അഞ്ചുമണിക്കൂർ വൈകി ലക്ഷ്യസ്ഥാനത്തെത്തി. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ ഇത്തിഹാദിന്റെ ഇ.വൈ 395 വിമാനമാണ് കൊളംബോ ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.വിമാനം പരിശോധനകൾക്കുശേഷം സുരക്ഷിതമാണെന്ന് വിലയിരുത്തിയതോടെ യാത്ര പുനരാരംഭിക്കുകയും ചൊവ്വാഴ്ച ഉച്ചക്ക് 12.40 അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയും ചെയ്തു. സാധാരണ രാവിലെ 7.45 നായിരുന്നു വിമാനം അബൂദബിയിലെത്തിയിരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)