യുഎഇ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ഇനിയും സംശയങ്ങൾ ബാക്കി; കൂടുതൽ വ്യക്തത വരുത്തി അധികൃതർ; അറിയാം വിശദമായി
യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി കാലയളവിൽ, വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനോ രാജ്യം വിടുന്നതിനോ എന്തൊക്കെ നടപടിക്രമങ്ങളാണ് പൂർത്തിയാക്കേണ്ടത് എന്നതിനെ കുറിച്ച് ഇനിയും സംശയങ്ങൾ ബാക്കിയുണ്ടോ? എങ്കിൽ ആശങ്ക വേണ്ട. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒട്ടേറെ പവാസികൾ സംശയങ്ങളുമായി ബന്ധപ്പെടുന്ന പശ്ചാത്തലകത്തിലാണ് നടപടിക്രമങ്ങൾ വിശദീകരിച്ച് അധികൃതർ രംഗത്തെത്തിയത്.
ഒരു സ്വകാര്യ മേഖലയിലെ തൊഴിലാളിയായോ വീട്ടുജോലിക്കാരനായോ വന്ന വ്യക്തിയുടെ വർക്ക് പെർമിറ്റും റസിഡൻസിയും കാലഹരണപ്പെടുകയും അതേസമയം അവർക്കെതിരെ ഒളിച്ചോട്ടത്തിന് കേസ് ഫയൽ ചെയ്യപ്പെടുകയും ചെയ്ത കേസുകളിൽ, നിലവിലെ തൊഴിലുടമയ്ക്കൊപ്പം തുടരാനാണെങ്കിൽ ഒളിച്ചോടിയ പരാതി റദ്ദാക്കാതെ തന്നെ മന്ത്രാലയം മുഖേന വർക്ക് പെർമിറ്റ് പുതുക്കലിന് നിലവിലെ തൊഴിലുടമയ്ക്ക് അപേക്ഷിക്കാം. എന്നാൽ വർക്ക് പെർമിറ്റ് ഇപ്പോഴും സാധുവാണെങ്കിൽ ഒളിച്ചോടൽ പരാതി റദ്ദാക്കാൻ നിലവിലെ തൊഴിലുടമ അപേക്ഷിക്കണം.മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സ്ഥാപനത്തിൻറെ അഫിലിയേഷൻ അനുസരിച്ച് പുതിയ തൊഴിലുടമ മന്ത്രാലയത്തിൽ നിന്നോ ബന്ധപ്പെട്ട അതോറിറ്റി മുഖേനയോ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കണം. രാജ്യം വിടാൻ ഉദ്ദേശിക്കുന്നവർ എക്‌സിറ്റ് പെർമിറ്റ് എടുത്താൽ മാത്രം മതിയാവും.താമസ വിസ കാലഹരണപ്പെട്ട ശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന വ്യക്തികളിൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നൽകുന്ന സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലാത്തവരാണ് ഒരു വിഭാഗം. ഇവർ പൊതുമാപ്പിന് ശേഷം രാജ്യത്ത് താമസിക്കാനും യുഎഇയിൽ ജോലി തുടരാനുമാണ് ആഗ്രഹിക്കുന്നതെങ്കിൽ, പുതിയ തൊഴിൽ സ്ഥാപനത്തിന്റെ അഫിലിയേഷൻ അനുസരിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം മുഖേനയോ അല്ലെങ്കിൽ ബന്ധപ്പെട്ട അതോറിറ്റി മുഖേനയോ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കണം. നിങ്ങളുടെ നിലവിലെ തൊഴിലുടമയ്ക്കൊപ്പം തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഐസിപി വഴി നിങ്ങളുടെ റെസിഡൻസി പുതുക്കണം.ഇനി ഈ വിഭാഗത്തിൽ പെട്ടവർ പൊതുമാപ്പിന് ശേഷം രാജ്യം വിടാനാണ് ലക്ഷ്യമിടുന്നതെങ്കിൽ യുഎഇയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കണം. ദുബായിലെ ഐസിപി സർവീസ് സെൻറർ അല്ലെങ്കിൽ ആമിർ സെൻറർ സന്ദർശിച്ച് എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കാം. നിങ്ങളുടെ വിരലടയാളം ഐസിപിയുടെ സിസ്റ്റത്തിൽ ഇല്ലെങ്കിൽ, ബയോമെട്രിക് സൗകര്യമുള്ള കേന്ദ്രങ്ങളിലൊന്നിൽ നേരിട്ടെത്തണം.അബുദാബി വിസകൾക്കായി അൽ ദഫ്ര, സ്വീഹാൻ, അൽ മഖാം, അൽ ഷഹാമ എന്നിവിടങ്ങളിലോ ബയോമെട്രിക് ഫിംഗർപ്രിൻറ് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഏതെങ്കിലും സേവന കേന്ദ്രവത്തിലോ ആണ് പോവേണ്ടത്. ദുബായിലെ ആമിർ സെൻററുകളിലോ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായിലെ അൽ അവീർ സെൻററിലോ പോവണം. മറ്റ് എമിറേറ്റുകൾ നൽകുന്ന വിസകൾക്കായി ബയോമെട്രിക് ഫിംഗർപ്രിൻറ് ക്യാപ്ചർ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഏതൊരു സേവന കേന്ദ്രത്തിലും വിരലടയാളം രേഖപ്പെടുത്തുന്നതിനായി സന്ദർശിക്കാം. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന മറ്റൊരു വിഭാഗം വിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ വന്നശേഷം കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് പുറത്തുപോവാത്തവരാണ്. ഇവർ പൊതുമാപ്പിന് ശേഷം യുഎഇയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പുതിയ തൊഴിൽ ദാതാവ് മന്ത്രാലയം മുഖേനയോ അല്ലെങ്കിൽ ബന്ധപ്പെട്ട അതോറിറ്റി മുഖേനയോ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കണം. രാജ്യം വിടാനാണെങ്കിൽ മുൻ കേസുകിൽ സൂചിപ്പിച്ച പോലെ ഒരു എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)