Posted By user Posted On

യുഎഇയിൽ വേനലിന് വിട; ഇനി മഴക്കാലം; പ്രവചനം ഇങ്ങനെ

യുഎഇ വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും അധികൃതർ. കൂടാതെ, മഴയും പ്രതീക്ഷിക്കുന്നു. ഇതിന് മുന്നോടിയായി രാത്രികാലത്ത് താപനിലയിൽ ഗണ്യമായ കുറവനുഭവപ്പെടും. ഇൗ മാസാവസാനത്തോടെ കൂടുതൽ തണുപ്പനുഭവപ്പെടുകയും ചെയ്യും. യുഎഇയിൽ താമസിക്കുന്നവർക്ക് വേനൽക്കാലത്തിന്റെ അവസാനത്തിനായി ഇനി നാളുകളെണ്ണി കാത്തിരിക്കാം. സെപ്തംബർ സീസണിന്റെ അവസാന മാസമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. സെപ്റ്റംബർ 23 ശരത്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തും. യുഎഇയിൽ രാത്രിയും പകലും ഇതോടെ ഒരുപോലെ ദൈർഘ്യമുള്ളതായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *