യുഎഇയിൽ പൊതുമാപ്പ് തേടുന്നവരേറെയും സന്ദർശക വീസക്കാർ
പൊതുമാപ്പ് അപേക്ഷകരിൽ കൂടുതലും സന്ദർശക, ടൂറിസ്റ്റ് വീസക്കാരാരെന്ന് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. ജോലി തേടി സന്ദർശക വീസയിലെത്തിയവരാണ് പൊതുമാപ്പിന് എത്തുന്നവരിൽ ഏറെയും.
ശരിയായ റിക്രൂട്മെന്റ് നടപടി പൂർത്തിയാക്കാത്തവരും ജോലിമാറ്റത്തിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തവരും സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങളിൽ കുടുങ്ങിയവരും ഈ കൂട്ടത്തിലുണ്ടെന്ന് ജിഡിആർഎഫ്എ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ എത്തുന്നവർക്ക് അവിടെ തന്നെയുള്ള വിവിധ കമ്പനികളിൽ ജോലി നേടാൻ അവസരമുണ്ട്. യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയാണ് ലഭിക്കുക. സ്പോൺസറിൽനിന്ന് ഒളിച്ചോടി നിയമവിരുദ്ധമായി മറ്റു പലയിടങ്ങളിലും ജോലി എടുക്കുന്നവരും പൊതുമാപ്പ് തേടി എത്തിയിട്ടുണ്ടെന്നു മേജർ ജനറൽ അൽ ഖംസി പറഞ്ഞു. ഏതുതരം വീസയിൽ കഴിഞ്ഞവർക്കും പൊതുമാപ്പ് തേടാം. ഏതു എമിറേറ്റിലാണോ വീസ നൽകിയത് ആ എമിറേറ്റിൽ തന്നെയാണ് പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)