ഗൾഫിൽ കപ്പൽ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു; മരണം അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെ, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
കുവൈറ്റിൽ കപ്പൽ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ നടത്തുകയാണ്. ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈറ്റിൽ മറിഞ്ഞുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി ഹനീഷ് ( 26) മരിച്ചു. കണ്ണൂർ സ്വദേശി അമൽ കെ. സുരേഷി (26)നെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണ്. 10 മാസം മുൻപാണ് ഹനീഷ് കപ്പലിൽ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈറ്റിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.അമ്മ: നിമ്മി. സഹോദരൻ: ആഷിക്.
അപകടത്തിൽ കാണാതായ കണ്ണൂർ സ്വദേശി അമൽ കെ സുരേഷി (26)നെ കുറിച്ചുള്ള വിവരത്തിനായി എംബസി അധികൃതർ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു. ഇതേ തുടർന്ന് ബന്ധുക്കൾ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ട് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ സുധാകരൻ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ അമലിന്റെ പിതാവ് അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് കുടുംബം. അമൽ കപ്പലിൽ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ. 9 മാസമാണ് ട്രെയിനിങ്. അതിന് ശേഷമാണ് ജോലിയിൽ പ്രവേശിക്കുക. മുൻപ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്ന അമൽ പിന്നീട് മുംബൈയിൽ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയിൽ പ്രവേശിച്ചത്. മാതാവ് ഉഷ. സഹോദരി: അൽഷ സുരേഷ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)