കാണാതായിട്ട് പത്ത് ദിവസം; ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ പ്രവാസി യുവാവിന്‍റെ മൃതദേഹം കിട്ടി: കണ്ടെത്തിയത് കിലോമീറ്റർ അകലെ നിന്ന്
ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസാണ് മരിച്ചത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ നിന്നുമാണ് റിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.ഓഗസ്റ്റ് 31നാണ് റിയാസിനെ കാണാതായത്. അന്നേ ദിവസം പുലർച്ചെ കീഴൂർ ഹാർബറിൽ മീൻ പിടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ റിയാസ് 9 മണി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ബന്ധുക്കളും പരിസരവാസികളും തെരച്ചിൽ ആരംഭിക്കുകയിരുന്നു. കിഴൂർ ഹാർബറിൽ നിന്നും റിയാസിന്‍റെ വാഹനവും ബാഗും ലഭിച്ചിരുന്നു.തുടർന്ന് റിയാസിനെ കണ്ടെത്താൻ റവന്യു വകുപ്പും പൊലീസും ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും ഒപ്പം ഇന്ത്യൻ നേവിയും എത്തി. മുങ്ങൽ വിദഗ്‌ധനായ ഈശ്വർ മൽപെയുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)