Posted By user Posted On

യുഎഇയിൽ മലയാളി വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

ദുബായിൽ സ്കൂൾ വിദ്യാർഥിയെ കാണാതായി. ഷാർജ പെയ്സ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അബ്ദുൽ മാലിക്കിനെയാണ് (16) കാണാതായത്. തിരുവനന്തപുരം വർക്കല സ്വദേശികളായ അനസിന്റെയും സുലേഖയുടെയും മകനാണ്. ബുധനാഴ്ച രാവിലെ ഏഴുമണിമുതലാണ് മകനെ കാണാതായതെന്ന് പിതാവ് അനസ് പറഞ്ഞു.ദുബായ് അൽഖൂസിലാണ് കുടുംബം താമസിക്കുന്നത്. ശനിയാഴ്ച അബ്ദുൽ മാലിക് സ്കൂളിൽ പോയിരുന്നില്ല. രാവിലെ ആരോടും പറയാതെ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കറുത്ത ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് അനസ് ദുബായ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

അബ്ദുൽ മാലിക് പോകാൻ സാധ്യതയുള്ള ഇടങ്ങളില്ലെല്ലാം രക്ഷിതാക്കളും സുഹൃത്തുക്കളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അബ്ദുൽ മാലിക്കിനേക്കുറിച്ച് വിവരം ലഭിക്കുന്നവർ 055 5087019, 052 4711667 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *