യുഎഇയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ
മലപ്പുറത്ത് മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ ഒരാളെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാൾ ത്വക്രോഗ വിഭാഗത്തിൽ ചികിത്സ തേടിയത്. നിയും തൊലിപ്പുറത്ത് ചിക്കൻപോക്സ് പോലെയുള്ള തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയായിരുന്നു. സ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്കയച്ചിട്ടുണ്ട്. എംപോക്സാണെന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)