Posted By user Posted On

മുളകുപൊടി കുപ്പിയിലാക്കിയപ്പോൾ തുമ്മി, ജോലി നഷ്ടമായി;യുഎഇയിൽ മലയാളി സ്ത്രീ വീസ ഏജന്റിന്റെ തടങ്കലിൽ, സഹായം തേടി കുടുംബം

വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് യുഎഇയിലെത്തിയ സ്ത്രീ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീസ ഏജന്റായ ശ്രീലങ്കക്കാരന്റെ തടങ്കലിൽ. ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവകയിലെ വികാരിയച്ചനും യുഎഇ അധികൃതരുടെയും ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും സഹായം തേടുന്നു.

നാല് മാസം മുൻപാണ് 50 വയസ്സുകാരിയായ സ്ത്രീ വീട്ടുജോലിക്കായി യുഎഇയിലെത്തിയത്. അജ്മാനിൽ സെയിൽസ്മാനായ മലപ്പുറം സ്വദേശി ഷംസുദ്ദീനാണ് ഇവരെ ഇവിടേക്കു കൊണ്ടുവരാൻ വഴിയൊരുക്കിയത്. അജ്മാൻ മത്സ്യ വിപണിയുടെ പരിസരത്തുള്ള സിറ്റി ലൈഫ് അൽ ഖോർ കെട്ടിടത്തിനടുത്ത് പ്രവർത്തിക്കുന്ന ശ്രീലങ്കക്കാരന്റെ വീസ ഏജന്‍സി ഒാഫിസാണ് ഷംസുദ്ദീൻ വഴി കോതമംഗലത്തുകാരിക്ക് സന്ദർശക വീസ അയച്ചുകൊടുത്തത്.

താനിതിന് മുൻപും ഇതുപോലെ രണ്ടുമൂന്ന് പേർക്ക് ജോലി ശരിയാക്കി നൽകിയിട്ടുണ്ടെന്ന് മലപ്പുറം സ്വദേശി പറഞ്ഞു. അവരെല്ലാം ഇപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ വീട്ടുജോലി ചെയ്തു കഴിയുന്നു. ആയിരം മുതൽ രണ്ടായിരം ദിര്‍ഹം വരെ കമ്മീഷൻ കിട്ടുന്നത് കൊണ്ടാണ് ഞാനീ പരിപാടിക്ക് മുതിരുന്നത്. എന്നാൽ, ഇൗ ശ്രീലങ്കക്കാരൻ ഇത്രയും വലിയ ചതിയനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഇൗ യുവാവ് പറയുന്നു. കോതമംഗലത്തുകാരി വന്നയുടനെ എംപ്ലോയ്മെന്റ് വീസ നടപടികൾ ആരംഭിക്കുകയും തുടർന്ന് സ്വദേശി ഭവനത്തിൽ ജോലി ലഭിക്കുകയും ചെയ്തു. പക്ഷേ, മറ്റെന്തൊക്കോയെ ലക്ഷ്യം വച്ച് ശ്രീലങ്കക്കാരൻ സ്ത്രീയുടെ വീസ നടപടികൾ പൂർത്തിയാക്കാൻ മുതിർന്നില്ല. ഇതാണ് ഷംസുദ്ദീനിൽ സംശയമുളവാക്കുന്നത്. ഒരു ദിവസം മുളകുപൊടി കൈകാര്യം ചെയ്യുമ്പോൾ തുമ്മിയതാണ് തന്നെ ജോലി ചെയ്യുന്ന വീട്ടുകാർക്ക് അനഭിമതയാക്കിയതെന്ന് കോതമംഗലത്തുകാരി പറഞ്ഞു. വൈകാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഏജൻസിക്കാരനായ ശ്രീലങ്കക്കാരൻ തുടർന്ന് അവരെ തന്റെ കീഴിൽ അടച്ചിടുകയായിരുന്നു. മുളകുപൊടി കൈകാര്യം ചെയ്യുമ്പോൾ തുമ്മിപ്പോയതാണെന്നും വേറെ യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും ആവർത്തിച്ച് പറഞ്ഞെങ്കിലും ബോധിച്ചില്ല.

ഇതോടെ ദേഷ്യത്തിലായ ശ്രീലങ്കക്കാരനും ഇവരുടെ ഭാര്യയും കൂടെ താമസിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഞാനീ സ്ത്രീയെ എന്റെ കെയറോഫിൽ താമസിപ്പിക്കുന്നു. ഇതിനെനിക്ക് ചെലവുകളുണ്ട്. അതാര് തരും? കോതമംഗലത്തുകാരി ജോലി സ്ഥലത്ത് നിന്ന് മടങ്ങിയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ശ്രീലങ്കക്കാരൻ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ശ്രീലങ്കക്കാരന്റെ അജ്മാനിലെ താമസ സ്ഥലത്താണ് കോതമംഗലത്തുകാരി താമസിക്കുന്നത്. ഒന്നുകില്‍ പഴയ വീട്ടിൽ ജോലി ചെയ്യാൻ അനുവദിക്കുക. അല്ലെങ്കിൽ വേറെ സ്ഥലത്ത് ജോലി തരിക–തന്റെ അഭ്യർഥന പരിഗണിക്കാത്ത ശ്രീലങ്കക്കാരൻ ഒരു ലക്ഷം രൂപ കിട്ടിയാലെ സ്വതന്ത്രയാക്കൂ എന്നാണ് പറയുന്നതെന്ന് ഇവര്‍ പറഞ്ഞു. ബന്ധപ്പെടുന്നവരോടെല്ലാം ഇതേ കാര്യമാണ് ഇയാള്‍ ആവർത്തിക്കുന്നതും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *