അക്കൗണ്ടില്‍ കാശില്ലെങ്കിലും യുഎഇ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാം; ബോട്ടിം അള്‍ട്രാ ആപ്പിലൂടെ, എങ്ങനെ എന്ന് അറിയേണ്ടേ
യുഎഇ പ്രവാസികള്‍ക്ക് ആശ്വാസമായി ബോട്ടിം ഫിന്‍ടെക്കിന്‍റെ പുതിയ സേവനം. തല്‍ക്കാലം അക്കൗണ്ടില്‍ കാശില്ലെങ്കിലും നാട്ടിലേക്ക് പണം അയക്കാനും അയച്ച തുക പിന്നീട് ക്രെഡിറ്റ് ചെയ്യാനും സൗകര്യമൊരുക്കുന്ന പുതിയ സംവിധാനവുമായാണ് (‘സെന്‍ഡ് നൗ, പേ ലേറ്റര്‍ -ഇപ്പോള്‍ പണം അയക്കൂ, പിന്നീട് പണം അടയ്ക്കൂ’ ) ബോട്ടിം രംഗത്തെത്തിയിരിക്കുന്നത്. ബോട്ടിം അള്‍ട്രാ ആപ്പ് ഉപയോഗിച്ചാണ് യുഎഇയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് തല്‍ക്ഷണം പണം അയക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.സെന്‍ഡ് നൗ, പേ ലേറ്റര്‍ -ഇപ്പോള്‍ പണം അയക്കൂ, പിന്നീട് പണം അടയ്ക്കൂ’ (എസ്എന്‍പിഎല്‍) എന്ന പ്രോഗ്രാം ഇതുപയോഗിച്ച് പണം അയക്കാന്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ആവശ്യമില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും ഈ സ്മാര്‍ട്ട് ആപ്പ് വഴി തല്‍ക്കാലം പണം അടയ്ക്കാനും അടച്ച തുക പിന്നീട് തിരികെ നല്‍കാനും സാധിക്കും. യുഎഇയിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക വഴക്കം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് അധികൃതര്‍ അറിയിച്ചു.ഉപയോക്താക്കള്‍ക്ക് വിദേശത്തേക്ക് പണം അയയ്ക്കാനും പിന്നീട് സൗകര്യപ്രദമായ തവണകളായി തിരികെ അടയ്ക്കാനും അവസരം നല്‍കുന്നതാണ് പുതിയ സംവിധാനം. മാസാവസാനം പോലെ സാമ്പത്തിക ഞെരുക്കം നേരിടുന്ന സമയങ്ങളില്‍ അത്യാവശ്യത്തിന് പണം നാട്ടിലേക്കോ സുഹൃത്തുക്കള്‍ക്കോ അയക്കേണ്ട ആവശ്യം വന്നാല്‍ ഈ ആപ്പ് നിങ്ങളുടെ സഹായത്തിനെത്തും. പിന്നീട് തവണകളായോ അല്ലാതെയോ പണം തിരികെ അടച്ചാല്‍ മതിയാവും. ഇത്തരമൊരു സാമ്പത്തിക പരിഹാരം വാഗ്ദാനം ചെയ്യുന്ന മിഡിലീസ്റ്റിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ആദ്യത്തെ ഫിന്‍ടെക് ആയി മാറിയിരിക്കുകയാണ് ബോട്ടിം. https://www.ultrabotim.com/
*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)