Posted By sneha Posted On

യുഎഇയിലെ പൊതുമാപ്പ്; രണ്ട് ആഴ്ചയ്ക്കിടെ 4000 തൊഴിൽ അഭിമുഖങ്ങൾ

പൊതുമാപ്പ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കിടെ നാലായിരത്തിലേറെ തൊഴിൽ അഭിമുഖങ്ങൾ നടത്തി യുഎഇ. ഇതിൽ യോഗ്യതയും തൊഴിൽ പരിചയവുമുള്ള 58 പേർ ജോലിയിൽ പ്രവേശിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു. സുരക്ഷിത സമൂഹത്തിനായി ഒരുമിച്ച് എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

നിയമലംഘകരായി കഴിയുന്ന വിദേശികൾക്ക് പൊതുമാപ്പിലൂടെ താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ ഉള്ള അവസരമാണിത്. രാജ്യത്ത് തുടരാൻ താൽപര്യമുള്ളവർക്ക് വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനും ദുബായിലെ പൊതുമാപ്പ് കേന്ദ്രത്തിൽ അവസരമുണ്ട്. വിദേശ റിക്രൂട്മെന്റിന് പകരം രാജ്യത്ത് ലഭ്യമായ തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് കമ്പനികൾക്ക് നിർദേശം നൽകിയത്.വിവിധ കമ്പനികളുമായി സഹകരിച്ചു അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ് ജോബ് ഇന്റർവ്യൂസ് നടത്തുന്നത്. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ളത്. 80ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചു വെയിറ്റിങ് ലിസ്റ്റിലുണ്ട്. ഇത് രാജ്യത്ത് നിയമപരമായ പദവി തേടുന്ന വ്യക്തികൾക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നുവെന്നും
നിയമനക്കാർക്കിടയിൽ 100 ശതമാനം സംതൃപ്തി നിരക്ക് കൈവരിച്ചുവെന്നും ജിഡിആർഎഫ്എ ദുബായ് കൂട്ടിച്ചേർത്തു.

*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *