നിയമലംഘനം; യുഎഇയിൽ എട്ടുമാസത്തിനിടെ 3779 ഇരുചക്രവാഹനങ്ങൾ പിടിയിൽ
ഗതാഗത സുരക്ഷ നിയമങ്ങൾ ലംഘിച്ച 3779 ഇരുചക്ര വാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടി.നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് എട്ടു മാസത്തിനിടെയാണ് ഇത്രയധികം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. 2286 സൈക്കിളുകൾ, 771 ഇലക്ട്രിക് ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവ ഇതിൽ ഉൾപ്പെടും.ഡ്രൈവർമാർ, യാത്രക്കാർ, കാൽനടക്കാർ എന്നിവർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കൾക്കിടയിലും ഗതാഗത ബോധവത്കരണം ശക്തിപ്പെടുത്തുന്നതിൽ ദുബൈ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഉമർ മൂസ അഷോർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)