Posted By sneha Posted On

പൊതുമാപ്പ് ഉപയോഗിക്കുന്നവർക്ക് മുമ്പിലുള്ള വഴികൾ എന്തൊക്കെ; നിർദേശങ്ങളുമായി യുഎഇ അധികൃതർ

റസിഡന്‍സി, വിസ ലംഘകര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം അനധികൃത താമസക്കാര്‍ക്ക് അവരുടെ പദവിയും സ്വകാര്യമേഖലയില്‍ ജോലിയും ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ). കാലാവധി കഴിഞ്ഞ റസിഡന്‍സി, വിസ, വര്‍ക്ക് പെര്‍മിറ്റ് എന്നീ നിയമലംഘനങ്ങളുള്ള ആളുകള്‍ക്ക് അവരുടെ റസിഡന്‍സി പുനസ്ഥാപിക്കാനോ ക്രമപ്പെടുത്താനോ ജോലിക്ക് അപേക്ഷിക്കാനോ പിഴയില്ലാതെ യുഎഇ വിടാനോ അനുവദിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് സെപ്റ്റംബര്‍ ഒന്നിനാണ് ആരംഭിച്ചത്.

റെസിഡന്‍സി നിയമലംഘകര്‍

റസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ടവരും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കിയ സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരുമായ വ്യക്തികളെയാണ് റെസിഡന്‍സി ലംഘകരായി കണക്കാക്കുന്നത്. അത്തരം ലംഘനങ്ങള്‍ ഉള്ളവര്‍ക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. പൊതുമാപ്പിന് അപേക്ഷിക്കുന്ന ഈ വ്യക്തി പുതിയ തൊഴിലുടമയുടെ കീഴില്‍ ജോലിക്ക് ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പുതിയ തൊഴില്‍ സ്ഥാപനം ദുബായിലാണെങ്കില്‍ ജിഡിആര്‍എഫ്എയിലും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിലും പുതിയ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷ നല്‍കണം.വ്യക്തി നിലവിലെ തൊഴിലുടമയ്ക്കു കീഴില്‍ തുടരാനാണ് ആഗ്രഹിക്കുന്നുവെങ്കില്‍, നിലവിലെ തൊഴിലുടമ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) മുഖേന റെസിഡന്‍സി പുതുക്കുന്നതിനുള്ള അഭ്യര്‍ത്ഥന സമര്‍പ്പിക്കണം. അതേസമയം, വ്യക്തി യുഎഇ വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് നിന്ന് പുറപ്പെടുന്നതിന് ജിദിആര്‍എഫ്എ മുഖേന എക്‌സിറ്റ് പെര്‍മിറ്റിനായി അപേക്ഷിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *