യുഎഇയില്‍ അവസരങ്ങള്‍ വർധിക്കുന്നു; തൊഴില്‍ തേടാന്‍ ഉചിതമായ സമയമെന്ന് സർവ്വേ റിപ്പോർട്ട്
യുഎഇയില്‍ 2024 ല്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ വർധിച്ച് വരുന്നതായി റിപ്പോർട്ട്. ജോലി അന്വേഷണത്തിന് ഇത് ഉചിതമായ സമയമാണെന്നും മതിയായ യോഗ്യതയുള്ളവർക്ക് രാജ്യത്ത് എത്തി അവസരങ്ങള്‍ കണ്ടെത്താമെന്നും റിപ്പോർട്ട് പറയുന്നു. യുഎഇയിലെ 10 ജീവനക്കാരിൽ 7 പേരും, അതായത് 69 ശതമാനവും സമ്പദ്വ്യവസ്ഥ വളരുകയും പുതിയ മേഖലകളിൽ തൊഴിലവസരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ പുതിയ ജോലി കണ്ടെത്താനുള്ള നല്ല അവസരമാണ് ഇതെന്ന് വിശ്വസിക്കുന്നു. 2022 മുതൽ ഏകദേശം 10 ശതമാനം വർദ്ധനവാണ് ഇതെന്നാണ് ഗാലപ്പ് പുറത്തുവിട്ട ഒരു പുതിയ സർവേ റിപ്പോർട്ടിലുള്ളത്.പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിനും വിദേശത്ത് നിന്നുള്ളവരെ ആകർഷിക്കുന്നതിനും രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇക്കാലയളവില്‍ സാധിച്ചു. വിദേശത്ത് നിന്നുള്ള ഈ ശക്തമായ കുടിയേറ്റം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ യു എ ഇയിലെ ഏറ്റവും വലിയ എമിറേറ്റായ ദുബായിലെ ജനസംഖ്യയെ 3.7 ദശലക്ഷത്തിലേക്ക് ഉയർത്തുകയും ചെയ്തു.
Comments (0)