ലുലുവിന്‍റെ ഓഹരി ഉടമയാകാന്‍ ആഗ്രഹമുണ്ടോ? യുഎഇ ഐപിഒ ഉടനെന്ന് റിപ്പോര്‍ട്ട്
റീട്ടെയിൽ ഭീമന്‍മാരായ ലുലു ഇന്‍റര്‍നാഷണൽ ഗ്രൂപ്പിന്‍റെ ഐപിഒക്കായി ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് റിപ്പോര്‍ട്ട്. 2024 ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യത്തിലോ ലുലു ഗ്രൂപ്പിന്‍റെ ഇരട്ട ലിസ്റ്റിങ് നടക്കുമെന്നാണ് ഗള്‍ഫ് മാധ്യമമായ സൗയ റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം ഐപിഒയിലൂടെ സമാഹരിക്കാന്‍ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട് എന്നാണ് സൂചന. യുഎഇയിലെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് അഥവാഎഡിഎക്സിലും സൗദി അറേബ്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ തദവുലിലും ലിസ്റ്റ് ചെയ്യപ്പെടാനാണ് കമ്പനിയുടെ നീക്കം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)