Posted By sneha Posted On

തൊഴിലിടങ്ങളിലെ നിയമലംഘനങ്ങള്‍ തടയാന്‍ യുഎഇ മന്ത്രാലയം; പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ അവസരം

രാജ്യത്തെ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം തേടി യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. തൊഴില്‍ സ്ഥലവുമായി ബന്ധപ്പെട്ട 12 തരം പരാതികള്‍ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കാമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മേലുള്ള മേല്‍നോട്ടം വർധിപ്പിക്കാനും നിയമങ്ങള്‍ പാലിക്കുന്നത് മെച്ചപ്പെടുത്താനും തെറ്റായ കീഴ്‌വഴക്കങ്ങള്‍ പരിഹരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ mohre.gov.ae എന്ന വെബ്സൈറ്റ് വഴിയോ 600-590-000 എന്ന നമ്പറില്‍ കോള്‍ സെന്‍ററുമായി ബന്ധപ്പെട്ടോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. വ്യാജ എമിറേറ്റൈസേഷന്‍ കേസുകള്‍, എമിറേറ്റൈസേഷന്‍ ആവശ്യകതകള്‍ പാലിക്കുന്നതിലെ വീഴ്ചകള്‍, പീഡന പരാതികള്‍, സേവനാന്ത ആനുകൂല്യങ്ങള്‍ നിഷേധിക്കല്‍, രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക സമയം ജോലി ചെയ്യിക്കല്‍, വാര്‍ഷിക അവധിയോ നഷ്ടപരിഹാരമോ നല്‍കാതിരിക്കല്‍, നിയമലംഘനം നടത്തുന്ന തൊഴിലാളിയെ റിപ്പോര്‍ട്ട് ചെയ്യല്‍, തൊഴിലാളികളുടെ താമസനിയമ ലംഘനങ്ങള്‍, ആരോഗ്യ, തൊഴില്‍ സുരക്ഷാ ലംഘനങ്ങള്‍, മധ്യാഹ്ന ഇടവേളയുടെ പ്രാബല്യത്തിലുള്ള സമയങ്ങളില്‍ അതിന്റെ ലംഘനം, നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *