യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു
അവധിക്ക് യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു. കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദൻറ ഭാര്യ പൊന്നാനി ചന്തപ്പടി സ്വദേശിനി രേഷ്മ എന്ന അസ്മ (44)യാണ് മരിച്ചത്. 20 വർഷത്തോളമായി ഭർത്താവുമൊന്നിച്ച് അൽ ഐനിൽ താമസിച്ചു വരികയായിരുന്നു. പിതാവ്: പി ഹാഷിം. മാതാവ് ടി. മുനീറ പിസിഡബ്ല്യുഎഫ് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റാണ്. ഭർത്താവ്: അബ്ദുൽ ഖാദർ (ലുലു റീജനൽ ഓഫീസ് സെക്രട്ടറി, അൽ ഐൻ). മകൻ: അബ്ദുൽ ബാസിത്: (ഈജിപ്ത് – അൽ നഹ്ദ യൂണിവെഴ്സിറ്റി എം ബി ബി എസ് വിദ്യാർഥി ), സഹോദരൻ: അബ്ദുൽ മുത്വലിബ് (ദമാം ലുലു). സഹോദരി : ടി. റംന. വെറൂർ മഹല്ല് ജുമുഅത്ത് പളളി ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)