Posted By sneha Posted On

ഇസ്രായേൽ ആക്രമണം: നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് യുഎഇ

ഇസ്രായേൽ ലബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ഏകദേശം 5,000 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. സംഘർഷം അവസാനിപ്പിക്കാനും കൂടുതൽ ജീവഹാനി തടയാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ സ്ഥിരീകരിച്ചു. അന്താരാഷ്‌ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിച്ച് സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *