Posted By sneha Posted On

അഞ്ച് വർഷം കൊണ്ട് സമ്പാദ്യം വളർത്താം, സ്ഥിര നിക്ഷേപത്തിന് നേടം മികച്ച പലിശ; ഈ വഴികൾ അറിയാതെ പോകരുത്

സുരക്ഷ, ഉറപ്പായ വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് സ്ഥിര നിക്ഷേപത്തെ മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ളത് കൊണ്ട് തന്നെ നിക്ഷേപകർക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാം.

കാലാവധിക്കും, നിക്ഷേപ തുകയ്ക്കും അനുസരിച്ച് സ്ഥിര നിക്ഷേപത്തിൻറെ പലിശയിൽ മാറ്റങ്ങളുണ്ടാകും. അതോടൊപ്പം ബാങ്കുകൾക്ക് അനുസരിച്ചും പലിശ നിരക്കിൽ വ്യത്യാസങ്ങുളുണ്ടാകാം. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എമർജൻസി, റിട്ടയർമെൻ്റിന് ശേഷമുള്ള ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യം സ്ഥിര നിക്ഷേപം തന്നെയാണ്.

ഒരു നിശ്ചിത കാലാവധി പൂർത്തിയായ ശേഷം മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. ഈ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിച്ചാൽ പലിശയിൽ നഷ്ടമുണ്ടാകുകയും പിഴയൊടുക്കുകയും ചെയ്യേണ്ടി വന്നേക്കാം.

ഓവർ ഡ്രാഫ്റ്റ് സൗകര്യം

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് മേൽ നിക്ഷേപകന് ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുവാൻ അർഹതയുണ്ട്. അടിയന്തിരമായ സാമ്പത്തിക ആവശ്യങ്ങൾ മുന്നിലെത്തുമ്പോൾ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപന് ഉപയോഗപ്പെടുത്താം. ഇന്ന് പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് മേൽ പല വാല്യൂ ആഡഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, പണം ഈ ബാങ്കിന് നൽകു
ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ നിലവിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്കുകളിൽ ചിലത് ഇതാ:

  1. പഞ്ചാബ് നാഷണൽ ബാങ്ക്

ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.75%
3 വർഷത്തെ കാലാവധി: 7.00%
5 വർഷത്തെ കാലാവധി: 6.50%

  1. എച്ച്ഡിഎഫ്സി ബാങ്ക്

ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.60%
3 വർഷത്തെ കാലാവധി: 7.15%
5 വർഷത്തെ കാലാവധി: 7.20%

റിട്ടയർമെന്റ് ജീവിതം നേരത്തെ പ്ലാൻ ചെയ്യുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുകറിട്ടയർമെന്റ് ജീവിതം നേരത്തെ പ്ലാൻ ചെയ്യുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  1. ഐസിഐസിഐ ബാങ്ക്

ഏറ്റവും ഉയർന്ന സ്ലാബ്: 7.20%
1 വർഷത്തെ കാലാവധി: 6.70%
3 വർഷത്തെ കാലാവധി: 7.00%
5 വർഷത്തെ കാലാവധി: 7.00%

  1. കാനറ ബാങ്ക്

ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.85%
3 വർഷത്തെ കാലാവധി: 6.80%
5 വർഷത്തെ കാലാവധി: 6.70%

  1. ആക്സിസ് ബാങ്ക്

ഏറ്റവും ഉയർന്ന സ്ലാബ്: 7.20%
1 വർഷത്തെ കാലാവധി: 6.70%
3 വർഷത്തെ കാലാവധി: 7.10%
5 വർഷത്തെ കാലാവധി: 7.00%

നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, പണം ഈ ബാങ്കിന് നൽകു

  1. ബാങ്ക് ഓഫ് ബറോഡ

ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.85%
3 വർഷത്തെ കാലാവധി: 7.25%
5 വർഷത്തെ കാലാവധി: 6.50%

എളുപ്പത്തിൽ സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കാം

ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കുക എന്നത് ഒട്ടും സങ്കീർണമായ പ്രക്രിയ അല്ല. ഏതൊരാൾക്കും എളുപ്പം പൂർത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കിൽ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകൾ നീണ്ട് ക്യൂവിൽ നിൽക്കുകയോ ഒന്നും ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കുവാൻ ആവശ്യമില്ല.

ഈ ഇന്റർനെറ്റ് കാലത്ത് മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകൾ ചിലവഴിച്ചാൽ നിങ്ങൾക്ക് എളുപ്പത്തിൽ സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കുവാൻ സാധിക്കും. മികച്ച പലിശ നിരക്കിന് പുറമേ ഇൻഷുറൻസ് സേവനം, ആദായ നികുതി നേട്ടങ്ങൾ തുടങ്ങിയവയും സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കും. ഏറ്റവും അനുയോജ്യമായ നിക്ഷേപ കാലാവധി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *