വിസ നിയമലംഘകര്‍ക്ക് ആശ്വാസമായി പൊതുമാപ്പിൽ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ
റസിഡന്‍സി നിയമ ലംഘകര്‍ക്ക് വേണ്ടി യുഎഇ നടപ്പിലാക്കിയ പൊതുമാപ്പ് പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പിലൂടെ പതിനായിരക്കണക്കിന് വിദേശികളാണ് സ്റ്റാറ്റസ് ക്രമപ്പെടുത്തുകയോ, രാജ്യം വിടാന്‍ ഔട്ട് പാസ് നേടുകയോ ചെയ്തിരിക്കുന്നത്. എന്നാലിപ്പോള്‍ പൊതുമാപ്പിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ പാസ്പോര്‍ട്ടിന്റെ കാലാവധി ഒരു മാസം മാത്രം അവശേഷിച്ചാൽ മതിയെന്ന് അധികൃതര്‍ അറിയിച്ചു.യുഎഇ റസിഡന്‍സി നിയമ ലംഘകര്‍ക്ക് നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളുമായി യുഎഇ. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ പാസ്പോര്‍ട്ടിന്‍റെ ശേഷിക്കുന്ന കാലാവധി ഒരു മാസം മതിയെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി വേണമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് ഒരു മാസമായി കുറച്ചതായാണ് പുതിയ പ്രഖ്യാപനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)